രാഹുല്‍ ഗാന്ധിയെ പ്രസിഡന്റാക്കാന്‍ ദല്‍ഹി കോണ്‍ഗ്രസ് പ്രമേയം പാസാക്കി

ന്യൂദല്‍ഹി- കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷനാക്കണമെന്ന ആവശ്യവുമായി ദല്‍ഹി കോണ്‍ഗ്രസ് ഘടകം പാസാക്കി.
രാഹുല്‍ ഗാന്ധിയെ ഉടന്‍ തന്നെ പാര്‍ട്ടി അധ്യക്ഷനാക്കണമെന്നാണ് പ്രമേയത്തില്‍ പറയുന്നത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉണര്‍ത്താനും പ്രചോദിപ്പിക്കാനും രാഹുല്‍ജിക്ക് കഴിയുമെന്ന് ദല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അനില്‍ ചൗധരി പറഞ്ഞു.
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മുതല്‍ ജി.എസ്.ടിവരെ രാഹുല്‍ നടത്തിയ എല്ലാ പ്രവചനങ്ങളും സത്യമായി പുലരുകയാണ്. അദ്ദേഹം നേതൃപാടവം പ്രകടിപ്പിച്ചതു കൊണ്ടുതന്നെയാണ് വീണ്ടും അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന പ്രമേയം പാസാക്കിയതെന്ന് അനില്‍ ചൗധരി പറഞ്ഞു.

 

വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം

Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline

MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY

Latest News