മുസഫര്‍പൂര്‍- ലൈംഗിക ബന്ധത്തിനു വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവതിയുടെ മൂന്ന് മാസം പ്രായമായ കുഞ്ഞിനെ തീയിലെറിഞ്ഞു. ബിഹാറിലെ മുസഫര്‍പൂരിലാണ് സംഭവം.
കാലിന് ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു.
വീടിനു പുറത്ത് തുറസ്സായ സ്ഥലത്ത് വസ്തുക്കള്‍ കൂട്ടിയിട്ട് തീയിട്ട സ്ഥലത്ത് ഇരിക്കുകയായിരുന്നു യുവതി. സമീപത്തിരുന്ന യുവാവാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യുവതി പ്രതിഷേധിച്ചതോടെ അവരുടെ മടിയിലുണ്ടായിരുന്ന മകളെ പിടിച്ചുവാങ്ങി തീയിലേക്ക് എറിയുകയായിരുന്നു. സംഭവത്തില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയത് അന്വേഷണം ആരംഭിച്ചതായി ഡിവൈ.എസ്.പി ബൈദ്യനാഥ് സിംഗ് പറഞ്ഞു.
ലോക്കല്‍ പോലീസ് സ്‌റ്റേഷനില്‍ ആദ്യം പരാതി സ്വീകരിക്കാന്‍ വിസമ്മതിച്ചുവെന്നും തുടര്‍ന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് ജയന്ത് കാന്തിനെ സമീപിക്കുകയായിരുന്നുവെന്നും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.






