സൗദിയില്‍ ആശുപത്രിക്ക് സമീപം ഹൂത്തി മിസൈല്‍ ഭാഗം പതിച്ചു; നാശനഷ്ടങ്ങളില്ല

ജിസാന്‍-യെമനില്‍നിന്ന് ഹൂത്തി മിലീഷ്യകള്‍ തൊടുത്ത മിസൈലിന്റെ ഭാഗം ജിസാനില്‍ ആശുപത്രിക്ക് സമീപം പതിച്ചു.

അല്‍ ഹാര്‍ഥ് ഗവര്‍ണറേറ്റിലെ ജനറല്‍ ഹോസ്പിറ്റലിനു സമീപമാണ് കത്യൂഷ മാതൃകയിലുള്ള മിസൈലിന്റെ ഭാഗം വീണതെന്ന് ജിസാന്‍ മേഖലയിലെ സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് വക്താവ് കേണല്‍ മുഹമ്മദ് ബിന്‍ യഹിയ അല്‍ ഗാംദി അറിയിച്ചു.

ആശുപത്രിക്ക് സമീപം പൂന്തോട്ടത്തിലാണ് മിസൈല്‍ ഭാഗം പതിച്ചത്. ആളപായമോ നാശനഷ്ടമോ ഇല്ല. മിസൈല്‍ ഭാഗങ്ങള്‍ പലഭാഗങ്ങളിലേക്ക് ചിതറിയതായും എസ്.പി.എ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Latest News