കാസർക്കോട്- താൻ നയിക്കുന്ന ഐശ്വര്യ കേരള യാത്ര സപ്ലിമെന്റിൽ ആദരാഞ്ജലികളോടെ എന്ന പ്രയോഗം വന്നതിൽ അതൃപ്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സബ് എഡിറ്റർക്ക് വന്ന പിഴവാണെന്നും അക്കാര്യത്തിൽ അതൃപ്തിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് ഇന്ന് കാസർക്കോട് നിന്ന് തുടക്കമാകും. യു.ഡി.എഫിന്റെ മുൻനിര നേതാക്കൾ കാസർക്കോട് നിന്ന് ആരംഭിക്കുന്ന യാത്രയിലുണ്ട്.