കൊച്ചിയില്‍ ലഹരി വേട്ട, മൂന്ന് പേര്‍ പിടിയില്‍ 

കൊച്ചി- കൊച്ചിയില്‍ വന്‍ ലഹരി മരുന്ന് വേട്ട. മൂന്ന് പേര്‍ പിടിയിലായി. കാസര്‍ഗോഡ് സ്വദേശി അജ്മല്‍, സമീര്‍, ആര്യ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് എംഡിഎംഎ, ഹാഷിഷ്, കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. കൊച്ചി സിറ്റി പോലീസ് കമ്മിഷണറേറ്റ് നടപ്പിലാക്കിയ 'യോദ്ധാ' എന്ന രഹസ്യ വാട്ട്‌സ്ആപ്പില്‍ കമ്മിഷണര്‍ നാഗരാജു ഐപിഎസിന് ലഭിച്ച വിവരത്തിന് അടിസ്ഥാനത്തിലാണ് കൊച്ചി സിറ്റി ഡാന്‍സാഫും, എറണാകുളം സെന്‍ട്രല്‍ പോലീസും ചേര്‍ന്ന് സൗത്ത് നെറ്റേപ്പാടം റോഡിലുള്ള ഫഌറ്റില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തത്.ഫഌറ്റില്‍ നടത്തിയ പരിശോധനയില്‍ 46 ഗ്രാം എംഡിഎംഎയും,1.280 കിലോ ഗ്രാം ഹാഷിഷ് ഓയിലും, 340 ഗ്രാം കഞ്ചാവും പിടികൂടി. ബംഗളൂരുവില്‍ നിന്നാണ് പ്രതികള്‍ ലഹരി മരുന്ന് എത്തിച്ചത്. നഗരം
 

Latest News