Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിവാഹ സൽക്കാരത്തിനിടെ സംഘർഷം,  പരിക്കേറ്റ യുവാവ് മരിച്ചു 

തിരുവനന്തപുരം- വിവാഹ സൽക്കാരത്തിന് എത്തിയവരുമായുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തട്ടാരമ്പലം മറ്റം വടക്ക് പനച്ചിത്തറയിൽ രഞ്ജിത് (33) ആണ് മരിച്ചത്. മാവേലിക്കരയിൽ കഴിഞ്ഞ 26 നാണ് സംഘർഷമുണ്ടായത്.
വിവാഹ വീടിന്റെ മുൻവശത്തു കൂടിയുള്ള റോഡിൽ വിവാഹ വീട്ടിലെത്തിയവർ കൂടി നിന്നു മാർഗതടസം സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാരുമായുണ്ടായ വാക്കു തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്. നാട്ടുകാരനായ യുവാവിനെ മർദ്ദിച്ചതറിഞ്ഞ് എത്തിയ രഞ്ജിത്തിനെ ഒരു സംഘം ആക്രമിച്ചു. തലക്ക് പരുക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രഞ്ജിത്  മരിച്ചു. കൊല്ലം പടപ്പാക്കര എള്ളുവിള അജിത് (19), ചരുവിള അഭിലാഷ് (22), പ്രതിഭ ഭവൻ അഭിൻ (23), മറ്റം വടക്ക് ഹൈ വ്യൂ വീട്ടിൽ നെൽസൺ (54) എന്നിവരെ സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നെൽസന്റെ മകന്റെ വിവാഹ സൽക്കാരവുമായി ബന്ധപ്പെട്ട് കൊല്ലത്തു നിന്നെത്തിയവരും നാട്ടുകാരും തമ്മിലായിരുന്നു സംഘർഷം. കേസിൽ മൊത്തം 10 പ്രതികളുണ്ടെന്നും മറ്റുള്ളവർക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞുതിരുവനന്തപുരം: വിവാഹ സൽക്കാരത്തിന് എത്തിയവരുമായുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തട്ടാരമ്പലം മറ്റം വടക്ക് പനച്ചിത്തറയിൽ രഞ്ജിത് (33) ആണ് മരിച്ചത്. മാവേലിക്കരയിൽ കഴിഞ്ഞ 26 നാണ് സംഘർഷമുണ്ടായത്.

Latest News