പയ്യന്‍മാര്‍ ഉള്‍പ്പെട്ട സംഘം ദളിത് യുവതിയെ പീഡിപ്പിച്ചു, വിഡിയോ ഷൂട്ട് ചെയ്ത് വിറ്റു; പ്രതികൾ അറസ്റ്റിൽ

ബദാവുന്‍- ഉത്തര്‍ പ്രദേശിലെ ബദാവുനില്‍ 15നും 17നുമിടയില്‍ പ്രായമുള്ള പയ്യന്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം 30കാരിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരക്കാക്കി. വിഡിയോ ചിത്രീകരിക്കുകയും ചെയ്തു. മാസങ്ങല്‍ക്ക് മുമ്പ് നടന്ന സംഭവം ഇതുവരെ പുറത്തറിഞ്ഞിരുന്നില്ല. ഈ വിഡിയോ പ്രതികള്‍ വില്‍പ്പന നടത്തുന്നത് അറിഞ്ഞതോടെയാണ് വിവരം പുറംലോകം അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആറു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചു പയ്യന്‍മാര്‍ ചേര്‍ന്നാണ് യുവതിയെ വിജനമായ പാടത്ത് കൊണ്ടു പോയി പീഡിപ്പിച്ചത്. പലതവണ ഈ ദൃശ്യങ്ങള്‍ ഇവര്‍ പകര്‍ത്തി കുറെ ക്ലിപ്പുകളും ഉണ്ടാക്കി. ഇതു പുറത്തായാലുള്ള മാനഹാനി ഓര്‍ത്തായിരിക്കാം പോലീസില്‍ പരാതി നല്‍കുന്നതില്‍ നിന്നും സംഭവം കുടുംബത്തെ അറിയിക്കുന്നതില്‍ നിന്നും യുവതിയെ പിന്തിരിപ്പിച്ചത്. പുറത്തു പറഞ്ഞാല്‍ തന്റെ കുടുംബത്തെ പ്രതികള്‍ അപായപ്പെടുത്തുമെന്നും യുവതി ഭയപ്പെട്ടിരുന്നു.

ഒക്ടോബറിലാണ് സംഭവം നടന്നത്. ക്ലിപ്പുകള്‍ ഒന്ന് ശനിയാഴ്ച വ്യാപകമായി പ്രചരിക്കപ്പെട്ടതോടെയാണ് വിവരം പോലീസിലെത്തിയത്. ദളിത് യുവതിയാണ് പീഡനത്തിനിരയായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു. ഓരോ ക്ലിപ്പിനും 300 രൂപ നിരക്കിലാണ് പ്രതികള്‍ വിഡിയോ വില്‍പ്പന നടത്തിയിരുന്നത് യുവതി ആരോപിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര്‍ ഉള്‍പ്പെടെ ആറു പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. വീട്ടുസഹായിയായി ജോലി ചെയ്യുന്ന യുവതിയുടെ ഭര്‍ത്താവ് റിക്ഷാ വലിക്കാരനാണ്.
 

Latest News