റിയാദ് - അറുപതു വയസു പിന്നിട്ട ഒരു വിദേശിക്ക് ജോലി നല്‍കുന്നത് രണ്ടു വിദേശികള്‍ക്ക് ജോലി നല്‍കിയതായി സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. അറുപതു വയസു പിന്നിട്ടവരെ പിരിച്ചുവിടുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെ പ്രേരിപ്പിക്കാനാണ് നിതാഖാത്തില്‍ ഈ വ്യവസ്ഥ കര്‍ശനമാക്കുന്നത്.
60 വയസു പിന്നിട്ടവരെ നിലനിര്‍ത്തണമെങ്കില്‍ സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും കൂടുതല്‍ സൗദികള്‍ക്ക് ജോലി നല്‍കാന്‍ നിര്‍ബന്ധിതരാകും. ഇത് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അധിക ഭാരം സൃഷ്ടിക്കും.
സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരെ നിതാഖാത്തില്‍ പരിഗണിക്കണമെങ്കില്‍ വേതനം മൂവായിരം റിയാലില്‍ കുറവാകാന്‍ പാടില്ല. 1,500 റിയാലാണ് വേതനമെങ്കില്‍ രണ്ട് സ്വദേശികളെ നിയമിക്കേണ്ടി വരും. സൗദികള്‍ക്ക് സ്വകാര്യ മേഖലയില്‍ ഉയര്‍ന്ന വേതനം ഉറപ്പുവരുത്തുന്നതിനാണ് ഈ വ്യവസ്ഥയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. എന്നാല്‍ സ്വകാര്യ മേഖലയില്‍ സൗദികള്‍ക്കും വിദേശികള്‍ക്കും മന്ത്രാലയം മിനിമം വേതനം ബാധകമാക്കിയിട്ടില്ല. വേതന കാര്യത്തില്‍ തൊഴിലാളികളും തൊഴിലുടമകളുമാണ് പരസ്പര ധാരണയിലെത്തേണ്ടത്. മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന വേതനം ലഭിക്കാത്ത സൗദികളെ സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കാരായി നിതാഖാത്തില്‍ പരിഗണിക്കില്ല.