തമിഴ്‌നാട്ടില്‍ ബിജെപിയും അണ്ണാ ഡിഎംകെയും തെരഞ്ഞെടുപ്പിനെ ഒന്നിച്ചു നേരിടുമെന്ന് നഡ്ഡ

ചെന്നൈ- മാസങ്ങള്‍ക്കം തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയും ബിജെപിയും സഖ്യമായി മത്സരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ. പി നഡ്ഡ. സഖ്യം സംബന്ധിച്ച് അവ്യക്തതകള്‍ ഉണ്ടായിരുന്നു. ഇതാദ്യമായാണ് ഇരു പാര്‍ട്ടികളും സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച് ഔദ്യോഗികമായി ഒരു പ്രഖ്യാപനം വരുന്നത്. ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന് അണ്ണാ ഡിഎംകെ നവംബറില്‍ പറഞ്ഞിരുന്നെങ്കിലും പിന്നീടുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. 2019ലെ ലോകസ്ഭാ തെരഞ്ഞെടുപ്പിലും ഇരു പാര്‍ട്ടികളും സഖ്യമായാണ് മത്സരിച്ചത്. എന്നാല്‍ അണ്ണാ ഡിഎംകെയ്ക്ക് വലിയ തിരിച്ചടി നേരിട്ടു. തമിഴ്‌നാട്ടില്‍ പത്തു വര്‍ഷത്തോളമായി അധികാരത്തില്‍ തുടരുന്ന പാര്‍ട്ടി ഇത്തവണയും മുഖ്യ എതിരാളിയായ ഡിഎംകെയെ തോല്‍പ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ്.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ ഡിഎംകെ പിന്നീട ശക്തമായ തിരിച്ചുവരവ് നടത്തിയത് 20199ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ്. ഈ വിജയം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഡിഎംകെ.
 

Latest News