പിതാവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവം: മകനും സുഹൃത്തും റിമാന്‍ഡില്‍

മാനന്തവാടി-തമിഴ്‌നാട് ഉസിലാംപെട്ടി സ്വദേശി ആശൈ കണ്ണനെ തലയ്ക്കടിച്ചും കഴുത്തുമുറുക്കിയും കൊലപ്പെടുത്തി മൃതദേഹം നിര്‍മാണത്തിലുള്ള വീട്ടില്‍ കുഴിച്ചിട്ട കേസില്‍ മകനും സുഹൃത്തും റിമാന്‍ഡില്‍.

ആശൈ കണ്ണന്റെ രണ്ടാമത്തെ മകന്‍ അരുണ്‍പാണ്ടി(22), സ്‌നേഹിതന്‍ ഉസിലാംപെട്ടി സ്വദേശി അര്‍ജുനന്‍(22) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. പ്രതികളെ  കൊല നടന്നതടക്കം സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. മാനന്തവാടി ഡിവൈ.എസ്.പി. കെ.എം.ദേവസ്യ,  സി.ഐ. പി.കെ.മണി, എസ്.ഐ. എന്‍.എം. ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. കൊലയ്ക്കും മൃതദേഹം മറവുചെയ്യുന്നതിനും ഉപയോഗിച്ച ആയുധങ്ങള്‍, കൃത്യം നടത്തുന്ന സമയം പ്രതികള്‍ ധരിച്ച വസ്ത്രങ്ങള്‍ എന്നിവ പോലീസ് കണ്ടെടുത്തു.
മാനന്തവാടിയിലെ ആക്രി കച്ചവടക്കാരന്‍ ആശൈ കണ്ണന്‍ കഴിഞ്ഞ 29നു രാത്രിയാണ് കൊല്ലപ്പെട്ടത്. പൈങ്ങാട്ടിരിയിലെ വീട്ടില്‍ ചാക്കില്‍ക്കെട്ടി കുഴിച്ചിട്ട നിലയില്‍ നവംബര്‍ 15നാണ് മൃതദേഹം കണ്ടെത്തിയത്. അമ്മ മണിമേഘലയെയും തന്നെയും ചേര്‍ത്ത്് പിതാവ് അപവാദം പ്രചരിപ്പിച്ചതിലുള്ള വിരോധമാണ് കൊലയില്‍ കലാശിച്ചതെന്നാണ് അരുണ്‍പാണ്ടി പോലീസിനു നല്‍കിയ മൊഴിയില്‍.

 

 

Latest News