ഒമ്പതാം ക്ലാസ് വരെ ഓള്‍ പ്രൊമോഷന്‍  സര്‍ക്കാരിന്റെ പരിഗണനയില്‍ 

തിരുവനന്തപുരം-കുട്ടികള്‍ക്ക് അധ്യായന വര്‍ഷം നഷ്ടമാകാതെ പഠനം മുന്നോട്ടുകൊണ്ടുപോകാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍, എട്ടാം ക്ലാസ് വരെ നടപ്പിലാക്കാന്‍ തീരുമാനിച്ച ഓള്‍ പാസ് ഒന്‍പതാം ക്ലാസില്‍ കൂടി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ആലോചിയ്ക്കുന്നത്. വരുന്ന മാസങ്ങളില്‍ കോവിഡ് വ്യാപനം വര്‍ധിച്ചേയ്ക്കാം എന്ന റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ഒന്‍പതാം ക്ലാസ് വരെ ഓള്‍ പ്രമോഷന്‍ നല്‍കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിയ്ക്കുന്നത്. കുട്ടികളുടെ പഠന നിലവാരം അളക്കുന്നതിനായി ഓണ്‍ലൈന്‍ ക്ലസുകളുടെ അടിസ്ഥാനത്തില്‍ നിരന്തര മൂല്യ നിര്‍ണയം അഥവ കണ്ടിന്യുവസ് ഇവാലുവേഷന്‍ നടത്താനാകും അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുക. പ്ലസ് വണില്‍ പൊതുപരീക്ഷയാണ് എന്നതിനാല്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമായിരിയ്ക്കും തീരുമാനം.
 

Latest News