Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇക്കൊല്ലം ഹജ് യാത്ര ഉണ്ടാകുമെന്ന് പ്രതീക്ഷ -മന്ത്രി ജലീൽ

കോഴിക്കോട്- കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണത്തോടു കൂടി ഈ വർഷം എണ്ണത്തിൽ കുറവായാലും ഹാജിമാർക്ക് പോകാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ന്യൂനപക്ഷ ക്ഷേമ, ഹജ്, വഖഫ് മന്ത്രി ഡോ. കെ.ടി. ജലീൽ. 
സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിലുള്ള കോഴിക്കോട് പുതിയറ ഹജ് കമ്മിറ്റി ബിൽഡിംഗിൽ റീജിയണൽ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഡോ. എം.കെ. മുനീർ എം.എൽ.എ. മുഖ്യാതിഥിയായിരുന്നു. ഹജ് കമ്മിറ്റി ലോഗോ മന്ത്രി പ്രകാശനം ചെയ്തു.


ഹജ് സമയങ്ങളിൽ മാത്രം റീജിയണൽ ഓഫീസ് പ്രവർത്തിക്കുന്നതിന് പകരം ദിവസവും പ്രവർത്തിക്കുന്ന രീതിയിലേക്ക് മാറ്റും. റീജിയണൽ കേന്ദ്രത്തിൽ മികച്ച ലൈബ്രറി സജ്ജമാക്കും. പി.എസ്.സി, യു.പി.എസ്.സി പരിശീലന കേന്ദ്രത്തിൽ വരുന്ന കുട്ടികൾക്ക് ലൈബ്രറി അവസരം പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. 
ഹജ് റൂൾസ് 2020 നവംബർ 9 ന് ഗസറ്റ് ആവുകയും അത് നടപ്പാക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ അടങ്ങിയ റിപ്പോർട്ട് സർക്കാറിന് ഉടൻ സമർപ്പിക്കും. വഖഫ് ബോർഡിൽനിന്ന് കിട്ടുന്ന പണം പാവപ്പെട്ട മദ്രസ അധ്യാപകർക്കും പണ്ഡിതന്മാർക്കും പാവപ്പെട്ട കുടുംബങ്ങളിൽ ഉള്ള പെൺകുട്ടികളുടെ വിവാഹത്തിനായും ഉപയോഗിക്കും. 


ഹജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് പ്രകാശനം എം.കെ. മുനീർ എം.എൽ.എ നിർവഹിച്ചു. അഞ്ചാംവർഷ ഹജ് അപേക്ഷകർ സ്പോൺസർ ചെയ്ത കംപ്യൂട്ടർ സ്റ്റേറ്റ് ഹജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി സ്വീകരിച്ചു. 
ചടങ്ങിൽ അഡ്വ. പി.ടി.എ. റഹീം എം.എൽ.എ, ചെയർമാൻ ഓർഫനേജ് കൺട്രോൾ ബോർഡ് വി.എം. കോയ മാസ്റ്റർ, ഹജ്ജ് കമ്മിറ്റി മെമ്പർമാരായ മുസമ്മിൽ ഹാജി ചങ്ങനാശ്ശേരി, പി.കെ. അഹമ്മദ് കോഴിക്കോട്, കാസിം കോയ പൊന്നാനി, അനസ് ഹാജി അരൂർ, മുഹമ്മദ് ശിഹാബുദ്ദീൻ, എസ്. സാജിദ, ഷംസുദ്ദീൻ അരിഞ്ചിര, അബൂബക്കർ ചെങ്ങാട്ട്, സ്വാഗതസംഘം ചെയർമാൻ ഇമ്പിച്ചിക്കോയ, കൺവീനർ പി.കെ. ബാപ്പുഹാജി, ഹജ് കമ്മിറ്റി കോ-ഓഡിനേറ്റർ അഷ്റഫ് അരയൻകോട്, അസിസ്റ്റന്റ് സെക്രട്ടറി ഇ.കെ. മുഹമ്മദ് അബ്ദുൽ മജീദ് തുടങ്ങിയവർ പങ്കെടുത്തു.

Latest News