Sorry, you need to enable JavaScript to visit this website.

നാളെ വിവാഹനിശ്ചയം, കോളേജ് വിദ്യാര്‍ഥിനി കുറിപ്പെഴുതിവെച്ച് കാമുകനൊപ്പം പോയി

കാസര്‍കോട്- വിവാഹനിശ്ചയം നടക്കാനിരിക്കെകോളേജ് വിദ്യാര്‍ഥിനി കാമുകനോടൊപ്പം നാടുവിട്ടു. പെരുമ്പളയിലെ ഭാസ്‌കരന്‍ നായരുടെ മകള്‍ ഹരീഷ്മ(23)യാണ് നാടുവിട്ടത്. മുന്നാട് പീപ്പിള്‍സ് കോളേജിലെ വിദ്യാര്‍ഥിനിയായ ഹരീഷ്മ രാവിലെ പതിവുപോലെ കോളേജില്‍ പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. വൈകിട്ട് തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും ഹരീഷ്മയെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല. ഇതേ തുടര്‍ന്ന് ഭാസകരന്‍ നായരുടെ പരാതിയില്‍ മേല്‍പ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇതിനിടെ കുടുംബം യുവതിയുടെ കിടപ്പു മുറിപരിശോധിച്ചപ്പോള്‍ ഒരു കുറിപ്പ് ലഭിച്ചു. താന്‍ ശിവ എന്ന യുവാവിനോടൊപ്പം പോകുന്നുവെന്നും അന്വേഷിക്കേണ്ടെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്. ഹരീഷ്മയുടെ വിവാഹനിശ്ചയം മറ്റൊരു യുവാവുമായി നാളെ നടക്കാനിരിക്കുകയായിരുന്നു. ഹരീഷ്മയെ കാണാതായതോടെ വിവാഹനിശ്ചയം വേണ്ടെന്നുവെച്ചു. യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം

Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline

MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY

Latest News