ന്യൂദൽഹി- വിവാദ കാർഷിക നിയമങ്ങൾ ഒന്നരവർഷത്തേക്ക് മരവിപ്പിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ബജറ്റിനു മുന്നോടിയായുള്ള സർവകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തുറന്ന മനസോടെയാണ് കർഷകരുടെ പ്രശ്‌നങ്ങളെ കേന്ദ്ര സർക്കാർ സമീപിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. നിയമങ്ങൾ നടപ്പാക്കുന്നത് മരവിപ്പിക്കാമെന്ന കൃഷി മന്ത്രിയുടെ കഴിഞ്ഞ 22 ലെ വാഗ്ദാനം ഇപ്പോഴും നിലനിൽക്കുന്നുവെന്നും മോഡി പറഞ്ഞു.






