Sorry, you need to enable JavaScript to visit this website.

സൗദിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരു മരണം

ജിദ്ദ - സൗദിയില്‍ ജിദ്ദ, ലൈത്ത് തീരദേശ പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെടുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തീരദേശ പാതയില്‍ ലൈത്തിനു സമീപം അല്‍മുജൈരിമയിലാണ് അപകടം. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയും പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയും പരിക്കേറ്റവരെ ലൈത്ത് ജനറല്‍ ആശുപത്രിയിലേക്ക് നീക്കിയതായി മക്ക റെഡ് ക്രസന്റ് വക്താവ് അബ്ദുല്‍ അസീസ് ബാദോമാന്‍ പറഞ്ഞു.

വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം

Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline

MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY

Latest News