സിഗ്നല്‍ കട്ട് ചെയ്തു, ട്രാക്ക് പാലിച്ചില്ല; സൗദിയില്‍ മൂന്ന് ഡ്രൈവര്‍മാര്‍ പിടിയില്‍

റിയാദ് - അല്‍യര്‍മൂക് ഡിസ്ട്രിക്ടില്‍ റെഡ് സിഗ്നല്‍ കട്ട് ചെയ്ത ഡ്രൈവറെ ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റു കാറുകളെ സാഹസികമായി മറികടന്നാണ് ഡ്രൈവര്‍ സിഗ്നല്‍കട്ട് ചെയ്തതെന്ന് വ്യക്തമായിട്ടുണ്ട്. ഡ്രൈവറുടെ ചെയ്തി വാഹനാപകടത്തിന് ഇടയാക്കേണ്ടതായിരുന്നു. തലനാരിഴക്കാണ് അപകടം ഒഴിവായത്. ഡ്രൈവര്‍ക്കെതിരായ കേസ് പ്രത്യേക ട്രാഫിക് അതോറിറ്റിക്ക് കൈമാറിയതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.
മറ്റൊരു സംഭവത്തില്‍, ട്രാക്ക് പരിധികള്‍ പാലിക്കാതിരുന്ന രണ്ടു ഡ്രൈവര്‍മാരെയും ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കും വിധം ട്രാക്ക് പരിധികള്‍ പാലിക്കാതെ സഞ്ചരിക്കുന്ന കാറുകളുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച സൗദി പൗരന്‍ ഈ വീഡിയോ ക്ലിപ്പിംഗ് സഹിതം ട്രാഫിക് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. വൈകാതെ ഇരുവരെയും ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. ശിക്ഷകള്‍ പ്രഖ്യാപിക്കുന്നതിന് രണ്ടു പേര്‍ക്കുമെതിരായ കേസ് ട്രാഫിക് അതോറിറ്റിക്ക് കൈമാറിയതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം

Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline

MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY

Latest News