Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഹായിലിനു സമീപം ഭൂചലനം, ആളപായമില്ല

ഹായില്‍ - ഹായില്‍ നഗരത്തിന് വടക്ക് ഇന്നു പുലര്‍ച്ചെ ഭൂകമ്പമുണ്ടായി. പുലര്‍ച്ചെ 1.31 ന് ആണ് റിക്ടര്‍ സ്‌കെയിലില്‍ 3.07 ഡിഗ്രി തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഹായിലില്‍ നിന്ന് 46 കിലോമീറ്റര്‍ ദൂരെ ഭൂപ്രതലത്തില്‍ നിന്ന് ഏഴു കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
രാവിലെ 8.15 ന് പ്രവിശ്യയില്‍ തുടര്‍ ചലനങ്ങള്‍ അനുഭവപ്പെട്ടതായി സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ പറഞ്ഞു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം

Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline

MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY

Latest News