സൗദി കിഴക്കന്‍ പ്രവിശ്യയില്‍ കടകളില്‍ കയറാന്‍ തവക്കല്‍നാ ആപ് നിര്‍ബന്ധമാക്കി

റിയാദ്- സൗദിയിലെ കിഴക്കൻ പ്രവിശ്യകളിലെ ഷോപ്പിംഗ് മാളുകളിലും പൊതു മാര്‍ക്കറ്റിലും കയറുന്നതിന് തവക്കല്‍നാ ആപ് നിര്‍ബന്ധമാക്കി കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ ഉത്തരവിറക്കി. നാളെ (ഞായര്‍) മുതലാണ് ഉത്തരവ് പ്രാബല്യത്തിലാവുകയെന്ന് കിഴക്കന്‍ പ്രവിശ്യ മുനിസിപ്പല്‍ വിഭാഗം അറിയിച്ചു. ഗവര്‍ണറേറ്റിന്റെ പരിധിയിലെ എല്ലാ ബലദിയകളില്‍ വ്യവസ്ഥ ബാധകമാണ്. ആരോഗ്യനില വ്യക്തമാക്കാന്‍  സ്വദേശികളും വിദേശികളും തവക്കല്‍നാ ആപ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.

Latest News