പിണറായി വിജയനെതിരെ മത്സരിക്കാന്‍ തയാറാണെന്നു ഷമ മുഹമ്മദ്

കണ്ണൂര്‍- സംസ്ഥാനത്ത് വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് എഐസിസി വക്താവ് ഷമ മുഹമ്മദ്. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഷമ മുഹമ്മദ് ഒരു ടിവി ചാനലിനോട് പറഞ്ഞു. സ്വന്തം നാടായതിനാല്‍ കണ്ണൂര്‍ മണ്ഡലത്തോട് പ്രത്യേക അടുപ്പമുണ്ട്. പാര്‍ട്ടി നിര്‍ദേശിച്ചാല്‍ ഏത് മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിയാവും. പിണറായി വിജയനെതിരെ മത്സരിക്കാനും തയാറാണെന്ന് ഷമ മുഹമ്മദ് പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് പാര്‍ട്ടി തീരുമാനമെടുക്കും. അക്കാര്യം അംഗീകരിക്കുക മാത്രം ചെയ്യും. മത്സരിക്കാന്‍ സന്നദ്ധയാണെന്നുള്ളത് പാര്‍ട്ടിക്ക് അറിയാമെന്നും ഷമ മുഹമ്മദ് പറഞ്ഞു. കണ്ണൂര്‍ ജില്ലയിലാണ് വളര്‍ന്നത്. അതിനാല്‍ കണ്ണൂരിനോട് കൂടുതല്‍ അടുപ്പമുണ്ട്. പാര്‍ട്ടി പറഞ്ഞാല്‍ ആര്‍ക്കെതിരെയും മത്സരിക്കും. പിണറായി വിജയനെതിരെ മത്സരിക്കാനും തയാറാണ്. എല്‍ഡിഎഫിന്റെ സീറ്റുകള്‍ പിടിച്ചെടുക്കുമെന്നും ഷമ മുഹമ്മദ് പറഞ്ഞു. കോണ്‍ഗ്രസ് വക്താവും മാഹി ചെറുകല്ലായി സ്വദേശിയുമായ ഷമ മുഹമ്മദിനെ ധര്‍മ്മടത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ എഐസിസിക്ക് താല്‍പര്യമുണ്ട്. എഐസിസി സംഘടന ചുമതലയുള്ള സെക്രട്ടറി കെസി വേണുഗോപാല്‍ തന്നെ ഷമ മൂഹമ്മദിന് വേണ്ടി സംസാരിക്കുന്നുണ്ട്. പൂനെ കേന്ദ്രീകരിച്ചാണ് ഷമ മുഹമ്മദ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അവിടെ ഡോക്ടറായും പ്രാക്ടീസ് ചെയ്യുന്നുണ്ട്. ധര്‍മ്മടത്തേക്ക് മറ്റൊരു സ്ഥാനാര്‍ത്ഥി വരികയാണെങ്കില്‍ ഷമ മുഹമ്മദിനെ തളിപ്പറമ്പ് മണ്ഡലത്തിലേക്ക് പരിഗണിച്ചേക്കും.
 

Latest News