ഗതാഗത നിയമ ലംഘനം: വിയോജിപ്പ് പ്രകടിപ്പിക്കാൻ രണ്ടാമതും അവസരം

റിയാദ് - ഗതാഗത നിയമ ലംഘനങ്ങൾ ഓട്ടോമാറ്റിക് രീതിയിൽ കണ്ടെത്തി രജിസ്റ്റർ ചെയ്യുന്ന സാഹിർ സംവിധാനം വഴി നിയമ ലംഘനം രേഖപ്പെടുത്തി ചുമത്തുന്ന പിഴകളിൽ രണ്ടാമതും വിയോജിപ്പ് പ്രകടിപ്പിക്കാൻ ഡ്രൈവർമാർക്ക് അവസരമുള്ളതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പോർട്ടലായ അബ്ശിർ അറിയിച്ചു. നിയമ ലംഘനം രേഖപ്പെടുത്തി പിഴ ചുമത്തിയതിൽ അബ്ശിർ വഴി നൽകുന്ന അപ്പീൽ തള്ളുന്ന പക്ഷം വിയോജിപ്പ് പ്രകടിപ്പിച്ച് ട്രാഫിക് ഡയറക്ടറേറ്റിനു കീഴിൽ ഗതാഗത നിയമ ലംഘനങ്ങളിൽ തീർപ്പ് കൽപിക്കുന്ന പ്രത്യേക ട്രാഫിക് അതോറിറ്റിയെ വീണ്ടും സമീപിക്കാവുന്നതാണെന്ന് അബ്ശിർ വ്യക്തമാക്കി. 

Latest News