ലഖ്നൗ- ഉത്തര്‍പ്രദേശില്‍ 35 കാരിയായ ദളിത് സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ അഞ്ച് കുട്ടികളടക്കം ആറ് പേര് അറസ്റ്റില്‍. അഞ്ച് പേരെ പീഡനക്കേസിലും ഒരാളെ വീഡിയോ ഷെയര്‍ ചെയ്തതിനുമാണ് അറസ്റ്റ് ചെയ്തത്.
ബദൗന്‍ ജില്ലയിലാണ് സംഭവം. പീഡിപ്പിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.
15 നും 17 നും ഇടയില്‍ പ്രായമുള്ള പ്രതികളെ ജുവനൈല്‍ ഹോമിലേക്കും മുതിര്‍ന്ന ഒരാളെ ജയിലിലേക്കും അയച്ചതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് സിദ്ദാര്‍ഥ വര്‍മ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറില്‍ പാടത്തുവെച്ചാണ് യുവതിയുടെ പ്രദേശത്തുതന്നെ താമസിക്കുന്ന കുട്ടികള്‍ ബലാത്സംഗം ചെയ്തത്. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് യുവതി പരാതിപ്പെട്ടിരുന്നില്ല.
കഴിഞ്ഞ ദിവസം പ്രതികളില്‍ 19 വയസ്സുകാരന് ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. ഇതറിഞ്ഞതിനെ തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.
വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം
Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline
MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY






