റിയാദ്- സൗദി അറേബ്യയിലെ അന്താരാഷ്ട്ര യാത്രാസര്‍വീസുകള്‍ പുനരാരംഭിക്കല്‍ മെയ് 17 മുതലായിരിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നേരത്തെ മാര്‍ച്ച് 31 ന് അതിര്‍ത്തി തുറക്കാനാണ് തീരുമാനിച്ചിരുന്നത്. വിവിധ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
മെയ് 17ന് തിങ്കളാഴ്ച രാത്രി ഒരു മണി മുതലായിരിക്കും അന്താരാഷ്ട്ര സര്‍വീസ് വിലക്ക് നീങ്ങുകയെന്നാണ് ആഭ്യന്തരമന്ത്രാലയം അറിയിച്ചിരിക്കുന്നത്.






