വില കൂടിയ കാറില്‍ കഴുതയുടെ യാത്ര; വൈറലായി വീഡിയോ

റിയാദ് - തിരക്കേറിയ റോഡിലൂടെയുള്ള കഴുതയുടെ കാര്‍ യാത്രാ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. വിലപിടിച്ച പുതിയ മോഡല്‍ കാറിന്റെ പിന്‍സീറ്റില്‍ കഴുതയെ കയറ്റിയാണ് ഡ്രൈവര്‍ തിരക്കേറിയ റോഡിലൂടെ കാറോടിച്ചത്. കാറിന്റെ വിന്‍ഡോയിലൂടെ തല പുറത്തിട്ട നിലയിലായിരുന്നു കഴുത.
ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ ദൃശ്യം ദൃക്‌സാക്ഷികളില്‍ ഒരാളാണ് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ വേണ്ടി ഡ്രൈവര്‍ കരുതിക്കൂട്ടിയാണ് കാറിന്റെ പിന്‍വശത്ത് കഴുതയെ കയറ്റിയതെന്നും അല്ലാതെ യുക്തിക്ക് നിരക്കുന്ന മറ്റൊരു കാരണങ്ങളുമില്ലെന്നും ചില സാമൂഹികമാധ്യമ ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു.

 

Latest News