ന്യൂദല്‍ഹി- ദല്‍ഹിയില്‍ ഇസ്രായില്‍ എംബസിക്ക് പുറത്തുണ്ടായ സ്‌ഫോടനത്തില്‍ ഏതാനും കാറുകള്‍ക്ക് കേടുപാട് പറ്റി.
നേരത്ത ഔറംഗസേബ് റോഡ് എന്നറിയിപ്പെട്ടിരുന്ന ഡോ.എ.പി.ജെ അബ്ദുല്‍ കലാം റോഡിലാണ് ഇസ്രായില്‍ എംബസി.
വളരെ നേരിയ സ്‌ഫോടനമാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സ്ഥലത്ത് കാറിന്റെ ഗ്ലാസുകള്‍ തകര്‍ന്നിട്ടുണ്ട്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് കരുതുന്നു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന നാലോ അഞ്ചോ കാറുകളുടെ ഗ്ലാസുകളാണ് തകര്‍ന്നത്. വൈകിട്ട് 5.45 നാണ് വിവരം ലഭിച്ചതെന്നും ഉടന്‍ തന്നെ സ്ഥലത്തെത്തിയെന്നും ആര്‍ക്കും പരിക്കില്ലെന്നും ഫയര്‍ ഓഫീസര്‍ പ്രേം ലാല്‍ എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.