വേങ്ങൂര്‍ പഞ്ചായത്തിലെ എല്‍.ഡി.എഫ് അംഗം തൂങ്ങി മരിച്ച നിലയില്‍ 

കൊച്ചി- പെരുമ്പാവൂര്‍ വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് അംഗത്തെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചായത്തിലെ 11ാം വാര്‍ഡായ ചൂരത്തോട് നിന്നുള്ള എല്‍ഡിഎഫ് അംഗമായ പി സജിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ വീടിനുള്ളിലാണ് മൃതദേഹം കണ്ടത്. മരണകാരണം വ്യക്തമായിട്ടില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആശുപത്രിയില്‍ പോയ മകളും മരുമകനും തിരികെയെത്തിയപ്പോഴാണ് സജിയെ മുറിക്കുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ അയല്‍വാസികളെ വിവരമറിയിക്കുകയും തുടര്‍ന്ന് പോലീസിനെ അറിയിച്ചു. സജിയെ ഉടന്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുറപ്പംപടി പൊലിസ് സംഭവസ്ഥലത്ത് പരിശോധന നടത്തി.
 

Latest News