റിയാദ്- അൽഖസീമിലെ ഉനൈസ അൽ റാസ് എന്നിവിടങ്ങളിലെ ജയിലുകളിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സന്ദർശനം നടത്തി.അൽ റാസ് ജയിലിൽ ഒരു കൊലപാതക കേസിലെ പ്രതിയടക്കം അഞ്ചും ഉനൈസയിൽ എട്ടും തടവുകാരാണ് ഇന്ത്യക്കാരായിട്ടുള്ളത്. മറ്റുള്ളവർ മദ്യപാനം, നാട്ടിലേക്ക് അമിതമായി പണമയക്കൽ മറ്റ് സാമ്പത്തിക ക്രമക്കേടുകൾ കത്തികുത്തു ലൈംഗികാതിക്രമം നിയമവിരുദ്ധനു യാത്ര സഹായം എന്നീ കേസുകളിലാണ് ശിക്ഷയനുഭവിക്കുന്നത്. ഇതിൽ മൂന്ന് പേർ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലിൽ മോചനം കാത്ത് കഴിയുന്നവരാണ്. എമ്പസി ജയിൽ അറ്റാഷെ രാജേഷ് കുമാർ ജയിൽ വിഭാഗം ഉദ്യോഗസ്ഥനായ യൂസഫ് കാക്കഞ്ചേരി എംബസി സോഷ്യൽ വർക്കർ ഫൈസൽ ആലത്തൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
ശിക്ഷാ കാലാവധി കഴിഞ്ഞവർക്ക് ജയിൽ മോചനത്തിനും മറ്റു യാത്രാരേഖകളും ഉറപ്പ് നൽകിയാണ്
ഉദ്യോഗസ്ഥർ തിരിച്ച് പോയത്.