ചുരം റോഡുകളിൽ ഓവർടേക്ക് ചെയ്താൽ 500 റിയാൽ പിഴ

അബഹ - അസീർ പ്രവിശ്യയെയും ജിസാനെയും ബന്ധിപ്പിക്കുന്ന അഖബ ദൽഅ് ചുരം റോഡിലും അബഹയെയും മഹായിൽ അസീറിനെയും ബന്ധിപ്പിക്കുന്ന അഖബ ശആർ ചുരം റോഡിലും ഓവർടേക്ക് ചെയ്യുന്ന വാഹനങ്ങൾ 48 മണിക്കൂർ നേരത്തേക്ക് കസ്റ്റഡിയിലെടുത്ത് ഡ്രൈവർമാർക്ക് 500 റിയാൽ പിഴ ചുമത്തുമെന്ന് ട്രാഫിക് പോലീസ് മുന്നറിയിപ്പ് നൽകി. 
ഇരു റോഡുകളിലുമുള്ള കടുത്ത തിരക്ക് കണക്കിലെടുത്താണ് ഓവർടേക്ക് ചെയ്യുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാൻ ട്രാഫിക് പോലീസ് തീരുമാനിച്ചത്. ഇത് സ്വാഗതം ചെയ്ത നാട്ടുകാർ തീരുമാനം വർഷം മുഴുവൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. 

Latest News