കര്‍ഷകന്റെ മരണം; ട്വീറ്റിന്റെ പേരില്‍ രജ്ദീപ് സര്‍ദേശായിക്ക് ഇന്ത്യാ ടുഡേ വിലക്ക്

ന്യൂദല്‍ഹി- റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയില്‍ നടന്ന ട്രാക്ടര്‍ റാലിയില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടത് പോലീസ് വെടിവെപ്പിലാണെന്ന് ട്വീറ്റ് ചെയ്ത മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്ക് ഇന്ത്യാടുഡേയുടെ വിലക്ക്.

സീനിയര്‍ ആങ്കറും കണ്‍സള്‍ട്ടിംഗ് എഡിറ്ററുമാണ് രജ്ദീപ് സര്‍ദേശായിയെ പരിപാടികള്‍ അവതരിപ്പിക്കുന്നതില്‍നിന്ന് രണ്ടാഴ്ചത്തേക്കാണ് വിലക്കിയിരിക്കുന്നത്.

പരിപാടികള്‍ അവതരിപ്പിക്കുന്നതില്‍ നിന്നും മാറ്റി നിര്‍ത്തിയതിന് പുറമേ ഒരുമാസത്തെ ശമ്പളവും കുറച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇതേക്കുറിച്ച് ജ്ദീപ് സര്‍ദേശായി പ്രതികരിച്ചിട്ടില്ല.
ട്രാക്ടര്‍ റാലിക്കിടെ പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലനിടെയാണ് യുവാവ് കൊല്ലപ്പെട്ടത്. കര്‍ഷകര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പിലാണ് നവനീത് എന്ന കര്‍ഷകന്‍ കൊല്ലപ്പെട്ടതെന്നായിരുന്നു സര്‍ദേശായിയുടെ ട്വീറ്റ്. വെടിവെപ്പില്‍ കൊല്ലപ്പെട്ടുവെന്നാണ് കര്‍ഷക സംഘടനകളും പറയുന്നതെങ്കിലും ട്രാക്ടര്‍ മറിഞ്ഞ് കടത്തില്‍ മരിച്ചെന്നാണ് പോലീസിന്റെ വിശദീകരണം.

 

 

Latest News