ജിദ്ദ ഇന്ത്യന്‍ സ്‌കൂളില്‍ ഫീ കൗണ്ടര്‍ തുറക്കുന്ന സമയത്തില്‍ മാറ്റം

ജിദ്ദ- ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നാളെ ( ജനുവരി 29) മുതല്‍
ഫീ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്ന സമയത്തില്‍ മാറ്റം.
ബോയ്‌സ് സെക് ഷനില്‍ ഞായര്‍ മുതല്‍ ബുധന്‍ വരെ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരേയും വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മുതല്‍ ഏഴുവരേയും ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരേയും കൗണ്ടര്‍ പ്രവര്‍ത്തിക്കും.

ഗേള്‍സ് സെക്്ഷനില്‍ രണ്ടാമത്തേയും മൂന്നാമത്തേയും ആഴ്ചകളില്‍ രാവിലെ 7.15 മുതല്‍ ഉച്ചക്ക് 2.45 വരെ കൗണ്ടര്‍ തുറക്കും. ഒന്നാമത്തേയും നാലാമത്തെയും ആഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് ഏഴു വരെയാണ് സമയം. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മുതല്‍ ഏഴുവരേയും ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരേയും കൗണ്ടര്‍ പ്രവര്‍ത്തിക്കും.

https://www.malayalamnewsdaily.com/sites/default/files/2021/01/28/timing.jpg

Latest News