Sorry, you need to enable JavaScript to visit this website.

പെണ്‍കുട്ടിയെ കൊണ്ട് പാന്‍റ്സിന്റെ സിപ് ഊരിപ്പിച്ചാല്‍ പോക്‌സോ കുറ്റമാകില്ല; വിവാദ ഉത്തരവുമായി ജ്‌സറ്റിസ് പുഷ്പ വീണ്ടും

നാഗ്പൂര്‍- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊണ്ട് പാന്റ്‌സിന്റെ സിപ് അഴിപ്പിച്ചാല്‍ അത് പോക്‌സോയുടെ പരിധിയില്‍വരുന്ന ലൈംഗാതിക്രമം ആകില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച്.


ചര്‍മങ്ങള്‍ തമ്മില്‍ സ്പര്‍ശിക്കാതെ മാറിടം തടവിയാല്‍ പോക്‌സോ പരിധിയില്‍വരില്ലെന്ന് ഉത്തരവിട്ട ജസ്റ്റിസ് പുഷ്പ ഗനേഡിവാല തന്നെയാണ് പുതിയ നിരീക്ഷണവും നടത്തിയത്.


അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന കേസില്‍ സെഷന്‍സ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ 50 കാരന്റെ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം.


പോക്‌സോ പ്രകാരം അഞ്ച് വര്‍ഷം തടവ് വിധിച്ച ജയിലിലടച്ച ലിബനസ് കുജൂര്‍ എന്നയാളാണ് അപ്പീല്‍ നല്‍കിയത്.
പീഡിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പ്രതി കുട്ടിയുടെ വീട്ടില്‍ പ്രവേശിച്ചതെങ്കിലും പീഡനം നടന്നതായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് ജസ്റ്റിസ് പുഷ്പ ചൂണ്ടിക്കാട്ടി.


ലൈംഗിക ബന്ധം നടന്നില്ലെങ്കിലും ശാരീരിക സമ്പര്‍ക്കം നടന്നിരിക്കണമെന്നാണ് പോക്‌സോ നിയമത്തില്‍ ലൈംഗികാതിക്രമത്തെ നിര്‍വചിച്ചിരിക്കുന്നതെന്ന് വിധിയില്‍ ചൂണ്ടിക്കാട്ടി.


ഇരയുടെ കൈകള്‍ പിടിച്ചതായും പാന്റസിന്റെ സിപ് ഊരിപ്പിക്കാന്‍ ശ്രമിക്കുന്നതായും കണ്ടുവെന്നാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയ സാക്ഷിയുടെ മൊഴി. കുട്ടിയുടെ അമ്മയായിരുന്നു സാക്ഷി. ഇത് ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

 

Latest News