കോട്ടയം- ജനതാദൾ എസ് പിളർന്നു. സെക്രട്ടറി ജനറൽ ജോർജ് തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗം യു.ഡി.എഫിന്റെ കൂടെ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ദേശീയ അധ്യക്ഷൻ എച്ച്.ഡി ദേവഗൗഡയുടെ ബി.ജെ.പി അനുകൂല നിലപാടിൽ പ്രതിഷേധിച്ചാണ് തീരുമാനം. വനവികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ജോർജ് എം തോമസ് രാജിവെക്കും.






