Sorry, you need to enable JavaScript to visit this website.

ലോക്‌സഭയില്‍ നിന്ന് കുഞ്ഞാലിക്കുട്ടി ഉടന്‍ രാജിവയ്ക്കും

മലപ്പുറം- സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം അടുത്ത ആഴ്ച രാജിവയ്ക്കും. രാജി കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്ന് നേരത്തെ പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനു കൂടി കളമൊരുക്കാനാണ് ഉടന്‍ രാജിവയ്ക്കുന്നത് എന്നാണ് സൂചന.  നിയമസഭാ തെരഞ്ഞെടുപ്പു വിജ്ഞാപനത്തിന് മുമ്പ് ഒഴിവു വരുന്ന ലോക്‌സഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പു കൂടി ഒന്നിച്ചു നടത്തുന്നതാണ് പതിവ്. അനാവശ്യ ഉപതെരഞ്ഞെടുപ്പു നടത്തി പൊതുഖജനാവിന് അധിക ചെലവു വരുത്തിവക്കുന്നുവെന്ന ആരോപണത്തിനും ഈ നീക്കം ഒരു മറുപടിയാകും. ലീഗിന്റെ ഉറച്ച മണ്ഡലങ്ങളായ വേങ്ങര, മലപ്പുറം ഇവയിലൊന്നിലായിരിക്കും കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കുക. ഒഴിവു വരുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ യുവ നേതാക്കളില്‍ ഒരാളെ രംഗത്തിറക്കിയേക്കും. കുഞ്ഞാലിക്കുട്ടിയുടെ രാജിയില്‍ അതൃപ്തിയുള്ള വിഭാഗത്തെ ഇതുവഴി ശാന്തരാക്കാമെന്നാണ് കണക്കു കൂട്ടല്‍.
 

Latest News