ലഹരിയ്ക്കടിമയായ ഭര്‍ത്താവിന്റെ ക്രൂരത,  യുവതിയുടെ ആന്തരികാവയവങ്ങള്‍ കരിഞ്ഞു

കൊച്ചി- വിദേശത്ത് ഭര്‍ത്താവിന്റെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയായി അതീവ ഗുരുതരാവസ്ഥയിലായ യുവതിയെ നാട്ടിലെത്തിച്ചു. ചോറ്റാനിക്കര സ്വദേശിനിയായ ശ്രുതിയെയാണ് ലഹരിക്ക് അടിമയായ ഭര്‍ത്താവ് ശുചിമുറി വൃത്തിയാക്കുന്ന രാസവസ്തു ബലം പ്രയോഗിപ്പിച്ചു കുടിപ്പിച്ചതോടെ ആന്തരാവയവങ്ങളാകെ കരിഞ്ഞുപോയ അവസ്ഥയില്‍ നാട്ടില്‍ എത്തിച്ചത്.ഇതിനിടെ യുവതിക്ക് സംസാരശേഷിയും നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ട ചികില്‍സക്ക് ശേഷം നാട്ടിലെത്തിയ ശ്രുതി പോലീസിനും സംസ്ഥാന വനിതാകമ്മിഷനും പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നു കുടുംബം പറയുന്നു. ഉന്നത വിദ്യാഭ്യാസം നേടിയ ശ്രുതി ഇന്‍ഫോപാര്‍ക്കിലെ ഐടി കമ്പനിയില്‍ ഉദ്യോഗസ്ഥയായിരുന്നു.
കഴുത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ട്യൂബുകളുടെ സഹായത്തിലാണ് ജീവന്‍ നിലനിര്‍ത്തുന്നത്. വിവാഹശേഷം രണ്ട് വര്‍ഷം മുന്‍പാണ് തൃശൂര്‍ സ്വദേശിയായ ഭര്‍ത്താവിനൊപ്പം ശ്രുതി കാനഡയിലേക്ക് പോയത്. ലഹരിക്ക് അടിമയായിരുന്ന ഭര്‍ത്താവ് ശ്രുതിയ്ക്കും നിര്‍ബന്ധപൂര്‍വം ലഹരി നല്‍കി. എതിര്‍ക്കുമ്പോള്‍ ക്രൂരമായി മര്‍ദിക്കുന്നത് പതിവായിരിന്നു.
 

Latest News