റിയാദ്- അന്താരാഷ്ട്ര വിമാനങ്ങള്‍ പുനരാരംഭിക്കാന്‍ സജ്ജമായതായി സൗദി അറേബ്യന്‍ എയര്‍ലൈന്‍സ്.
ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനുമായും മറ്റു ബന്ധപ്പെട്ട അധികൃതരുമായി ഏകോപനം നടത്തിയാണ് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതെന്ന് സൗദി എയര്‍ലൈന്‍സ് ഇന്‍സ്റ്റിറ്റിയൂഷണല്‍ കമ്മ്യൂണിക്കേഷന്‍ ഡയരക്ടര്‍ എന്‍ജിനീയര്‍ അബ്ദുല്ല അല്‍ ശഹ്‌റാനി പറഞ്ഞു.
സാങ്കേതികമായും ഭരണതലത്തിലുമുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് റോട്ടാന ഖലീജ് ചാനലിലെ യാ ഹാല പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി മാര്‍ച്ച് 31 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. ഇതില്‍ എന്തെങ്കിലും മാറ്റമുള്ളതായി അദ്ദേഹം അഭിമുഖത്തില്‍ സൂചന നല്‍കിയിട്ടില്ല.
വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം
Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline
MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY






