Sorry, you need to enable JavaScript to visit this website.

ബിനീഷ് കോടിയേരി മയക്കുമരുന്നിന്റെ ബ്രാൻഡ്  അംബാസഡർ-അഡ്വ. ടി ബി മിനി

തിരുവനന്തപുരം- മയക്കുമരുന്ന് കേസിൽ ബംഗളുരു ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരി ഉൾപ്പെടെ കേരളത്തിലെ യുവജനസംഘടനകളുടെ നേതാക്കളിൽ പലരും മയക്കുമരുന്നിന്റെ പ്രചാരകരെന്ന ആരോപണവുമായി ടിയുസിഐ സംസ്ഥാന ഭാരവാഹി അഡ്വ. ടി ബി മിനി. സിപി ഐ (എംഎൽ) റെഡ് ഫഌഗിന്റെ ഭാഗമായുള്ള ട്രേഡ് യൂണിയനാണ് ടിയുസിഐ. കുട്ടികൾ ലഹരിക്ക് അടിമയോ എന്ന ചർച്ചയിലാണ് മിനിയുടെ ഈ അമ്പരിപ്പിക്കുന്ന തുറന്നുപറച്ചിൽ. ഭരിക്കുന്ന നേതാക്കളും ലഹരി മാഫിയകളും ബന്ധമുണ്ട്. അങ്ങനെയല്ലാതെ കാര്യങ്ങൾ ഇവിടെ നടക്കില്ല. ബോധവത്കരണമല്ല, പകരം ശിക്ഷാനടപടികളാണ് വേണ്ടതെന്നും ടി ബി മിനി പറഞ്ഞു.

'ബിനീഷ് കോടിയേരി എന്ന് പറഞ്ഞയാൾ ഇപ്പോൾ അകത്താണ്. ഇത്തരമാളുകളെ ഉപയോഗിച്ചാണ് മയക്കുമരുന്ന് ലോബി ഇവിടെ പ്രവർത്തിക്കുന്നത്. ഇത് ചെറിയൊരു കാര്യമായി നമ്മൾ കാണരുത്. സംഘടനബന്ധങ്ങൾ അടക്കം ഉപയോഗിച്ച് കൊണ്ട് യുവജന സംഘടനകളുടെ നേതൃനിരയിൽ ഇരിക്കുന്ന പലരും മയക്കുമരുന്നിന്റെ പ്രചാരകരായി മാറുന്ന കാഴ്ച ഞാൻ കണ്ണുകൊണ്ട് കണ്ടിട്ടുണ്ട്.' ടി.ബി മിനി പറഞ്ഞു. ബംഗളൂരു മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയാണ് ബിനീഷ് കോടിയേരി.
 

Latest News