കെ.എം.സി.സി കുടുംബ സുരക്ഷാ പദ്ധതിക്ക് വാദി ദവാസിറിൽ തുടക്കമായി

വാദി ദവാസിർ-- സൗദി കെ.എം.സി.സി വാദി ദവാസിർ സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ ഈ വർഷത്തെ കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളെ ചേർക്കുന്ന പദ്ധതിക്ക് തുടക്കമായി. അൽ സുലൈൽ, നുവൈമ, ഖമാസിൽ, തത്‌ലീസ്, ബിഷ, റാനിയ തുടങ്ങിയ പ്രദേശങ്ങൾ ചേർന്നുള്ള വാദി ദവാസിർ സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ പ്രവാസികളായ മലയാളികളുടെ കുടുംബ സുരക്ഷയെ ലക്ഷ്യമിട്ട് 2014 മുതൽ നടപ്പിലാക്കി തുടങ്ങിയ പദ്ധതിയുടെ അഞ്ചാം വർഷത്തിലേക്കുള്ള അംഗത്വം പുതുക്കുന്നതിനും പുതിയ അംഗങ്ങളെ ചേർക്കുന്നതിനുമുള്ള കാമ്പയിൻ പ്രസിഡന്റ് കന്നേറ്റി ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു.  
മുതിർന്ന അംഗമായ മുഹമ്മദലി മേലാറ്റൂർ ആദ്യ കോപ്പി സ്വീകരിച്ചു. 2018ലെ കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന കലണ്ടറിന്റെ പ്രകാശന കർമവും അദ്ദേഹം മൂസ കളത്തിലിന് ആദ്യ കോപ്പി നൽകി നിർവഹിച്ചു.
അലി നീലേരി അമ്മിനിക്കാട് (അൽസുലൈൽ), അബൂബക്കർ അൻവരി പെരിന്തൽമണ്ണ (നുവൈമ), സിറാജ് ആരിയേക്കൽ (ഖമാസിൻ) കെ.കെ ഹസൻ പുതുപ്പറമ്പ് (തത്‌ലീസ്), ഹംസ കാവനൂർ (റാനിയ) തുടങ്ങിയവർ പ്രസംഗിച്ചു. കന്നേറ്റി ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ബഷീർ പുകയൂർ, ഹംസ കണ്ണൂർ, സിദ്ധീഖ് കൊപ്പം,  മൂസ കളത്തിൽ, അനസ് ശ്രീകണ്ഠപുരം, അഷറഫ് കണ്ണൂർ, ഇബ്രാഹിംകുട്ടി അൽമാസ, അബ്ദുൽ സലാം പരപ്പനങ്ങാടി, അബ്ദുൽ ഗഫൂർ തിരൂർ, മഹ്ബൂബ് ചേളാരി തുടങ്ങിയവർ സംബന്ധിച്ചു. കെ.പി സിദ്ദീഖ് കോഴിച്ചെന സ്വാഗതവും നവാസ് കൂട്ടായി നന്ദിയും പറഞ്ഞു.
 

Latest News