Sorry, you need to enable JavaScript to visit this website.

അമ്മയുടെ ട്വിറ്ററില്‍ മകളുടെ മാറുമറക്കാത്ത ചിത്രം; ആരോപണം തിരുത്തി മകള്‍

വാഷിംഗ്ടണ്‍- സ്വന്തം അമ്മ ട്വിറ്ററില്‍ തന്റെ നഗ്ന ചിത്രം ചോര്‍ത്തിയെന്ന ആരോപണം തിരുത്തി മകള്‍. യു.എസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉപദേശക ആയിരുന്ന കെല്യാന കോണ്‍വേക്കെതിരെ രംഗത്തുവന്നിരുന്ന മകള്‍ ക്ലോഡിയ പുതിയ വിശദീകരണം നല്‍കി.

ട്വിറ്ററിന്റെ പുതിയ ഫീച്ചറായ ഫഌറ്റ് വഴിയാണ് ടിക് ടോക് താരം കൂടിയായ ക്ലോഡിയയുടെ മാറുമറക്കാത്ത ചിത്രം പുറത്തുവന്നത്. ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ അമ്മക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ക്ലോഡിയ നേരത്തെ രംഗത്തുവന്നിരുന്നത്.

മകളും അമ്മയും തമ്മിലുള്ള വാക്കുതര്‍ക്കങ്ങളുടേയും ക്ലോഡിയ അമ്മക്കെതിരെ ഗുരതര ആരോപണങ്ങള്‍ ഉന്നയിക്കുന്നതുമായ വീഡിയോകള്‍ തുടര്‍ന്ന് പ്രചരിച്ചു.

അമ്മയുടെ ഫോണില്‍ മാത്രമാണ് തന്റെ ഫോട്ടോ ഉണ്ടായിരുന്നതെന്നും അമ്മയുടെ സമ്മതമില്ലാതെ ഒരിക്കലും ഈ ഫോട്ടോ ട്വിറ്ററില്‍ വരില്ലെന്നുമായിരുന്നു ക്ലോഡിയയുടെ ആരോപണം

ട്വിറ്റര്‍ ഇതേക്കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് മകള്‍ വീണ്ടും വിശദീകരണവുമായി രംഗത്തുവന്നത്.

അമ്മ മനപൂര്‍വം അങ്ങനെ ചെയ്യില്ലെന്നും ഹാക്ക് ചെയ്യപ്പെട്ടതാകാമെന്നുമാണ്  ക്ലോഡിയയുടെ വിശദീകരണം. താനും അമ്മയും തമ്മിലുള്ള വഴക്ക് സാധാരണ അമ്മമാരും മക്കളും തമ്മില്‍ ഉണ്ടാകാറുള്ളത് മാത്രമാണെന്നും താന്‍ അമ്മയെ അതിരറ്റു സ്‌നേഹിക്കുന്നുവെന്നും ക്ലോഡിയ പറഞ്ഞു.

വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം

Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline

MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY

Latest News