Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോകത്തെ ഏറ്റവും കുറഞ്ഞ വാറ്റ്  സൗദിയിൽ- ലീഡ്‌സ് സെമിനാർ

ജിദ്ദ- ജനുവരി ഒന്നിന് സൗദി അറേബ്യയിൽ നടപ്പിലാക്കാൻ പോകുന്ന മൂല്യവർധിത നികുതി (വാറ്റ്) യെ സംബന്ധിച്ച് മാസ് കമ്പ്യൂട്ടർ സൊല്യൂഷനുമായി ചേർന്ന് ലീഡ്‌സ് ജിദ്ദയിൽ നടത്തുന്ന ബോധവൽക്കരണ കാമ്പയിന് തുടക്കമായി. സെമിനാർ വി.കെ റഊഫ് ഉദ്ഘാടനം ചെയ്തു. വാറ്റ് ബാധകമാവുന്ന വിറ്റ് വരവ് പരിധി പ്രൊഡക്ഷൻ സ്‌റ്റേജ് മുതൽ എൻഡ്യൂസർ വരെയുള്ളവർ അറിഞ്ഞിരിക്കേണ്ട വിഷയങ്ങൾ ലീഡ്‌സ് ട്രൈനർ അമീർഷ പാണ്ടിക്കാട് പ്രസന്റേഷൻ അവതരിപ്പിച്ചു. ഹമീദ് വാഴക്കാട് അധ്യക്ഷത വഹിച്ചു. 
വാറ്റ് നടപ്പിൽ വരുത്തുന്നവർക്ക് ആശ്യമായ കമ്പ്യൂട്ടർ സാങ്കേതിക ജ്ഞാനം മാസ് കമ്പ്യൂട്ടർ എം.ഡി മുഹമ്മദലി സദസ്സിന് പരിചയപ്പെടുത്തി. റാഫി കടലുണ്ടി,  അഡ്വ.ഫിറോസ്, ലത്തീഫ് ഇരുമ്പുഴി, നാസർ ആര്യാടൻ, അരുവി മോങ്ങം, സലാം കരുമാരൂട്ട് എന്നിവർ നേതൃത്വം നൽകി. റാസി മുഹമ്മദലി ഖിറാഅത്ത് അവതരിപ്പിച്ചു. കാമ്പയിന്റ ഭാഗമായി വിവിധ സംഘടനകളുടെ കേന്ദ്രങ്ങളിൽ സൗജന്യ ബോധവൽക്കരണ പരിപാടികൾ നടത്തുമെന്ന് കോഡിനേറ്റർമാരായ ഇസ്മായിൽ നീറാട്, അരുവി മോങ്ങം എന്നിവർ അറിയിച്ചു. 0557823755, 0541758757 എന്നീ വാട്‌സ്ആപ് നമ്പറുകളിൽ ബന്ധപ്പെടാം. ഖാലിദ് വലീദ് ഖുത്ത്മി പള്ളിക്ക് സമീപം മാസ് കമ്പ്യൂട്ടർ ഹെൽപ് ഡെസ്‌ക് തുറന്നിട്ടുണ്ട്.
 

Latest News