Sorry, you need to enable JavaScript to visit this website.
Thursday , March   04, 2021
Thursday , March   04, 2021

നെഞ്ചുവേദന, സൗരവ് ഗാംഗുലി വീണ്ടും ആശുപത്രിയിൽ

കൊൽക്കത്ത- ബി.സി.സി.ഐ അധ്യക്ഷനും ഇന്ത്യൻ മുൻ ക്രിക്കറ്റ് താരവുമായ സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്നാണ് ഗാംഗുലിയെ കൊൽക്കത്തയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുടുംബവും ആശുപത്രിയിലുണ്ട്. അതേസമയം കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല.

ഈ മാസം ആദ്യം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയധമനിയിലുണ്ടായ ബ്ലോക്ക് നീക്കം ചെയ്യുകയും സ്റ്റണ്ട് ഇടുകയും ചെയ്തിരുന്നു.
 

Latest News