അമ്മയെയും മകനെയും കൊന്ന് 16 കിലോ സ്വര്‍ണം  കവര്‍ന്നു; പ്രതികളിലൊരാളെ വെടിവെച്ച് കൊന്നു

ചെന്നൈ- തമിഴ്‌നാട് മയിലാടുതുറൈയ്ക്ക് സമീപം അമ്മയെയും മകനെയും കൊലപ്പെടുത്തി വന്‍ സ്വര്‍ണക്കവര്‍ച്ച. സിര്‍ക്കാരി റെയില്‍വേ റോഡിലെ ജൂവലറി ഉടമ ധന്‍രാജിന്റെ വീട്ടിലാണ് കൊലപാതകവും കവര്‍ച്ചയും നടന്നത്. ധന്‍രാജിന്റെ ഭാര്യ ആശ, മകന്‍ അഖില്‍ എന്നിവരെയാണ് അഞ്ചംഗ സംഘം ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയായ ഒരാളെ പോലീസ് പിന്നീട് വെടിവെച്ച് കൊലപ്പെടുത്തി. പ്രതികളായ ബാക്കി നാലു പേരും പോലീസിന്റെ പിടിയിലായി.
ബുധനാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ജൂവലറി ഉടമയായ ധന്‍രാജിന്റെ വീട്ടിലേക്ക് ആയുധങ്ങളുമായി ഇരച്ചെത്തിയ അഞ്ചംഗ സംഘം ആശയെയും മകനെയും അതിക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. ഇതിനുശേഷം വീട്ടില്‍ സൂക്ഷിച്ചിരുന്ന 16 കിലോ സ്വര്‍ണവുമായി പ്രതികള്‍ രക്ഷപ്പെട്ടു.

Latest News