Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇടതുമുന്നണി ജാഥ 13,14 തീയതികളിൽ തുടങ്ങും- വിജയരാഘവൻ 

തിരുവനന്തപുരം- നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി എൽ.ഡി.എഫ് നടത്തുന്ന പ്രചാരണ ജാഥകൾ ഈ മാസം 13നും 14നും തുടങ്ങും. 13ന് കാസർകോട് നിന്നും 14ന് എറണാകുളത്തുനിന്നും ജാഥകൾ ആരംഭിക്കും. രണ്ടു ജാഥകളും തൃശൂരും തിരുവനന്തപുരത്തും ഫെബ്രുവരി 26ന് സമാപിക്കും. 

വടക്കൻ മേഖലയിലെ ജാഥ സി.പി.എമ്മും തെക്കൻ കേരളത്തിലെ ജാഥ സി.പി.ഐയും നയിക്കും. ജാഥയ്ക്കു മുന്നോടിയായി ജനുവരി 28, 29 തീയതികളിൽ എൽ.ഡി.എഫ് ജില്ലാതല യോഗങ്ങളും 30,31 തീയതികളിൽ അസംബ്ലി തലത്തിലെ യോഗങ്ങളും നടക്കും. പ്രകടനപത്രിക തയാറാക്കാൻ ഘടകകക്ഷി നേതാക്കളെ ഉൾപ്പെടുത്തി ഉപസമിതി രൂപീകരിച്ചു.  പാലാ സീറ്റുമായി ബന്ധപ്പെട്ട് എൻ.സി.പിയിൽ യാതൊരു പ്രശ്‌നവും ഇല്ലെന്നും വിജയരാഘവൻ വ്യക്തമാക്കി.
 

Latest News