മുസ്‌ലിം ലീഗ് നേതാക്കളുമായി കോൺഗ്രസ് ചർച്ച, മൂന്ന് സീറ്റുകൾ അധികം നൽകാൻ ധാരണ

മലപ്പുറം- മുസ്‌ലിം ലീഗ് നേതാക്കളുമായി കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തി. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ലീഗിന് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ കൂടി അധികം നൽകാൻ ധാരണയായതായി റിപ്പോർട്ടുണ്ട്. നിലവിൽ 24 സീറ്റുകളിൽ മത്സരിക്കുന്ന ലീഗ് ആറ് സീറ്റുകൾ കൂടി അധികം ആവശ്യപ്പെട്ടിരുന്നു.
 

Latest News