Sorry, you need to enable JavaScript to visit this website.

ലോകം വ്യോമയാന ലോക്ഡൗണ്‍ ആശങ്കയില്‍ 

ടെക്‌സസ്- ജനിതകമാറ്റം വന്ന വൈറസ് ആകാശയാത്രകള്‍ അസാധ്യമാക്കിയേക്കുമെന്ന് ആശങ്ക പരത്തി. ഇത് വരുത്തുന്ന അപകടം ചൂണ്ടിക്കാട്ടി അമേരിക്ക യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങിയപ്പോഴേയ്ക്കും ബ്രസീലില്‍ വ്യാപിച്ച വേരിയന്റ് മിനസോട്ടയില്‍ കണ്ടെത്തി. അമേരിക്കയില്‍ മാത്രമല്ല യൂറോപ്യന്‍ രാജ്യങ്ങളെല്ലാം തന്നെ ഇത്തരമൊരു വ്യോമയാന ലോക്ക്ഡൗണിലേക്ക് നീങ്ങുകയാണ്.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

യൂറോപ്പില്‍, കര്‍ശനമായ അതിര്‍ത്തി നടപടികള്‍ നടപ്പാക്കാന്‍ ഫ്രാന്‍സ് ഒരുങ്ങുന്നു. ചില യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ദേശം ബ്രിട്ടന്‍ പരിഗണിക്കുന്നു. യാത്രകള്‍ പരിമിതപ്പെടുത്തുന്നതിന് അംഗരാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഏകോപിത നടപടിയെടുക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അഭ്യര്‍ഥിക്കുന്നു. ന്യൂസിലാന്‍ഡിലെ പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെര്‍ന്‍ ചൊവ്വാഴ്ച ന്യൂസിലാന്‍ഡുകാര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാന്‍ ഉത്തരവിട്ടു. എല്ലാവരെയും വൈറസില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നതുവരെ രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടക്കുമെന്ന് പറഞ്ഞു.


 

Latest News