Sorry, you need to enable JavaScript to visit this website.

ജീവിത ശൈലി രോഗങ്ങള്‍ കേരളത്തിന് വെല്ലുവളി- മന്ത്രി ശൈലജ 

തിരുവനന്തപുരം- കേരളം കോവിഡ് ജാഗ്രതയില്‍ പരാജയപ്പെട്ടു എന്ന പ്രചാരണം ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗപ്പകര്‍ച്ച പാരമ്യത്തിലെത്തുന്നത് തടയാന്‍ സാധിച്ചു. മരണനിരക്ക് കുറയ്ക്കാനായതായും മന്ത്രി പറഞ്ഞു. ഉയര്‍ന്ന ജനസാന്ദ്രത കോവിഡ് വ്യാപനം രൂക്ഷമാകാന്‍ കാരണമായി. ജീവിത ശൈലിരോഗങ്ങള്‍ കൂടുതല്‍ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നതായും മന്ത്രി പറഞ്ഞു.കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പുറത്തു വിട്ട കോവിഡ് സ്ഥിതിവിവരകണക്കുകള്‍ പ്രകാരം രാജ്യത്ത് തന്നെ കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായി നേരിടുന്ന സംസ്ഥാനമാണ് കേരളം. ഇതോടെ കോവിഡ് ജാഗ്രതയില്‍ കേരളം പരാജയപ്പെട്ടു എന്ന തരത്തിലുള്ള പ്രചാരണങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ എല്ലാം ദിവസവും ഏറ്റവും കൂടുതല്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയില്‍ കഴിയുന്നതും കേരളത്തിലാണ്.
 

Latest News