Sorry, you need to enable JavaScript to visit this website.

കസ്റ്റംസ് ക്ലിയറൻസ് മേഖലയിൽ സൗദിവൽക്കരണം

റിയാദ് - കസ്റ്റംസ് ക്ലിയറൻസ് മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കാൻ ലക്ഷ്യമിട്ട് സൗദി കസ്റ്റംസും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും ധാരണാപത്രം ഒപ്പുവെച്ചു. ഈ മേഖലയിൽ ലക്ഷ്യമിടുന്ന തൊഴിലുകളിൽ സൗദിവൽക്കരണം 100 ശതമാനമായി ഉയർത്താൻ ധാരണാപത്രം ഉന്നമിടുന്നു. കസ്റ്റംസ് ക്ലിയറൻസ് മേഖലയിലെ 2,000 തൊഴിലുകൾ സൗദിവൽക്കരിക്കാനാണ് പദ്ധതി. 
സൗദിവൽക്കരണം നടപ്പാക്കാൻ പ്രേരകമെന്നോണം കസ്റ്റംസ് ക്ലിയറൻസ് സ്ഥാപനങ്ങൾക്കും ഉദ്യോഗാർഥികൾക്കും പ്രോത്സാഹനങ്ങളും നൽകും. അന്താരാഷ്ട്ര കസ്റ്റംസ് ദിനാചരണത്തോടനുബന്ധിച്ച് അതിർത്തി പ്രവേശന കവാടങ്ങളിൽ സേവമനുഷ്ഠിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർക്കുള്ള പുതിയ യൂനിഫോം ഇന്നലെ സൗദി കസ്റ്റംസ് ഉദ്ഘാടനം ചെയ്തു. 

Tags

Latest News