Sorry, you need to enable JavaScript to visit this website.

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ആക്ടിംഗ് കോൺസൽ ജനറൽ വൈ. സാബിർ ദേശീയ പതാക ഉയർത്തുന്നു. രാഷ്ട്രപതിയുടെ പ്രസംഗം ആക്ടിംഗ് കോൺസൽ ജനറൽ വായിക്കുന്നു.

ജിദ്ദ- ഇന്ത്യയുടെ 72 ാം റിപ്പബ്ലിക് ദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ആഘോഷിച്ചു. ആക്ടിംഗ് കോൺസൽ ജനറൽ വൈ.സാബിർ ദേശീയ പതാക ഉയർത്തി രാഷ്ട്രപതിയുടെ പ്രസംഗം വായിച്ചു. ദേശീയ ഗാനാലാപനത്തോടെയായിരുന്നു തുടക്കം. കോവിഡ് ജാഗ്രതാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. അതിനാൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരും മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഇന്ത്യൻ സമൂഹത്തിന്റെ വിവിധ തുറകളിൽപെട്ട പരിമിത എണ്ണം ആളുകൾ മാത്രമാണ് പരിപാടിയിൽ പങ്കെടുത്തത്. ആഘോഷ ഭാഗമായി ആക്ടിംഗ് കോൺസൽ ജനറൽ വൈ.സാബിർ കേക്ക് മുറിച്ച് മധുരം പങ്കിട്ടു.  

Tags

Latest News