മരങ്ങള്‍നട്ടും ദേശീയഗാനം ആലപിച്ചും അയോധ്യയില്‍ പള്ളിയുടെ നിർമാണം ആരംഭിച്ചു

ലഖ്നൗ- അയോധ്യയില്‍  മരം നട്ടും ദേശീയ പതാക ഉയര്‍ത്തിയും മസ്ജിദ് നിര്‍മ്മാണത്തിന് തുടക്കമായി. 2019ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം  അയോധ്യയിലെ ധന്നിപ്പൂർ  ഗ്രാമത്തില്‍ സര്‍ക്കാര്‍ അനുവദിച്ച അഞ്ചേക്കര്‍ സ്ഥലത്ത് ഇന്‍ഡോ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍(ഐഐസിഎഫ്) ട്രസ്റ്റ് ആണ് പള്ളി നിർമാണത്തിനു നേതൃത്വം നല്‍കുന്നത്.

അയോധ്യയില്‍ ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമിക്കുന്ന രാമക്ഷേത്രത്തില്‍ നിന്ന് 25 കിലോ മീറ്റര്‍ അകലെയാണ്  പള്ളി. സ്ഥലത്തെ മണ്ണ് പരിശോധനയുടെ ജോലികള്‍ തങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും.മണ്ണുപരിശോധനാഫലവും പള്ളിയുടെ രൂപരേഖയ്ക്കുള്ള അംഗീകാരവും ലഭിച്ചാല്‍ പണി തുടങ്ങുമെന്ന് ട്രസ്റ്റിന്റെ തലവന്‍ സഫര്‍ അഹമ്മദ് ഫറൂഖി പറഞ്ഞു. 

കഴിഞ്ഞ മാസം ട്രസ്റ്റ് പള്ളിയുടെ രൂപരേഖ പുറത്തുവിട്ടിരുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പള്ളിക്കൊപ്പം ആശുപത്രിയുമുണ്ടാകും. രണ്ടാം ഘട്ടത്തില്‍ ആശുപത്രി വിപുലീകരിക്കാന്‍ ട്രസ്റ്റിന് ആലോചനയുണ്ട്. ആശുപത്രി കെട്ടിടത്തിനുള്ളില്‍ ദിവസവും 1,000 പേര്‍ക്ക് പോഷകാഹാരം വിതരണം ചെയ്യുന്ന സമൂഹ അടുക്കളയുമുണ്ടാകുമെന്ന് ട്രസ്റ്റ് സെക്രട്ടറി അതാര്‍ ഹുസൈന്‍ പറഞ്ഞു. 

വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം

Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline

MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY

Latest News