Sorry, you need to enable JavaScript to visit this website.

17 കാരനായ ഫലസ്തീനിയെ വെടിവെച്ചു കൊന്നു; കത്തിയുമായി എത്തിയെന്ന് ഇസ്രായില്‍

ജറൂസലം- അധിനിവേശ വെസ്റ്റ് ബാങ്കില്‍ 17 കാരനായ ഫലസ്തീനിയെ ഇസ്രായില്‍ സൈനികര്‍ വെടിവെച്ചു കൊലപ്പെടുത്തി.

നബുലസിനു സമീപം അത്താ റയ്യാന്‍ എന്ന 17 കാരനാണ് മരിച്ചത്. സൈനികനെ കത്തി കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്ന് ഇസ്രായില്‍ സൈന്യം അവകാശപ്പെട്ടു.

രണ്ട് സൈനികരെ കുത്തിപ്പരിക്കേല്‍പിക്കാനാണ് ശ്രമിച്ചതെന്നും സ്ഥലത്തുണ്ടായിരുന്ന സൈനിക കമാന്‍ഡര്‍ വെടിവെക്കുകയായിരുന്നുവെന്നും സൈന്യം പത്രക്കുറിപ്പില്‍ പറഞ്ഞു.

https://www.malayalamnewsdaily.com/sites/default/files/2021/01/26/killed1.jpg

അധിനിവേശ സൈന്യം കൊലപ്പെടുത്തിയത് ഫലസ്തീനി പൗരന്‍ അത്താ റയ്യാനെയാണെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം സ്ഥരീകരിച്ചു.

വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം

Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline

MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY

2019 ല്‍ ഒരു ഫലസ്തീനി ഇസ്രായില്‍ സൈനികനെ കുത്തിക്കൊലപ്പെടുത്തുകയും സൈനിന്റെ കൈയില്‍നിന്ന് തോക്കെടുത്ത് ഒരു ഇസ്രായിലിയെ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

ഈ സംഭവം നടന്ന സ്ഥലത്തിനടുത്താണ് ഇന്ന് 17 കാരനായ ഫലസ്തീനി കൊല്ലപ്പെട്ടത്.

https://www.malayalamnewsdaily.com/sites/default/files/2021/01/26/killed3.jpg

Latest News