Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അനുവദിച്ചത് 72,440 സൗദി വിസകള്‍; ഉപയോഗിച്ചത് 25,000 മാത്രം

റിയാദ് - കഴിഞ്ഞ വര്‍ഷം അവസാനം സ്വകാര്യ മേഖലക്ക് മുക്കാല്‍ ലക്ഷത്തോളം തൊഴില്‍ വിസകള്‍ അനുവദിച്ചെങ്കിലും ഉപയോഗിച്ചത് 25,000 ഓളം മാത്രമെന്ന്  മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ കണക്ക്.  2020 ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ആകെ 72,440 വിസകളാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അനുവദിച്ചത്. 45,000 ലേറെ വിസകള്‍ പ്രയോജനപ്പെടുത്തിയില്ല. 408 വിസകള്‍ തൊഴിലുടമകള്‍ റദ്ദാക്കുകയും ചെയ്തു.
ഇതേ കാലയളവില്‍ സര്‍ക്കാര്‍ മേഖലാ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച വിസകളുടെ എണ്ണം 68.9 ശതമാനം തോതില്‍ കുറഞ്ഞു.  സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും ആകെ 5,220 വിസകളാണ് അനുവദിച്ചത്. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരും ഗാര്‍ഹിക തൊഴിലാളികളും അടക്കം സൗദിയിലെ ആകെ വിദേശ തൊഴിലാളികളുടെ എണ്ണം ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ 10.2 ദശലക്ഷമായിരുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 14.9 ശതമാനമാണ്.

വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം

Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline

MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY

Latest News