Sorry, you need to enable JavaScript to visit this website.

ശ്രദ്ധിക്കുക, മേല്‍പാലത്തിനായി മക്കയില്‍ റോഡ് അടച്ചു

മക്ക - തേഡ് റിംഗ് റോഡും ഹജ് സ്ട്രീറ്റും സന്ധിക്കുന്ന ഇന്റര്‍സെക്ഷനില്‍ മേല്‍പാലം നിര്‍മിക്കുന്നതിന് മക്കയിലെ റോഡ് ഇന്നു രാവിലെ മുതല്‍ അടച്ചു. മക്ക വികസന അതോറിറ്റിയും ട്രാഫിക് ഡയറക്ടറേറ്റും സഹകരിച്ചാണ് റോഡ് അടച്ചത്.

ആദ്യ ഘട്ടത്തില്‍ കിഴക്കു ഭാഗത്തു നിന്ന് അല്‍സാഹിര്‍ ഡിസ്ട്രിക്ട്, മദീന റോഡ് ദിശയില്‍ പടിഞ്ഞാറു ഭാഗത്തേക്കുള്ള മെയിന്‍ റോഡ് ആണ് അടച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ മദീന റോഡില്‍ നിന്ന് അല്‍അദ്ല്‍ ഡിസ്ട്രിക്ട് ദിശയിലുള്ള മെയിന്‍ റോഡും അടക്കും. വാഹന ഗതാഗതത്തിന് ബദല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിര്‍മാണ ജോലികള്‍ നടക്കുന്ന പ്രദേശത്തെ സൈന്‍ ബോര്‍ഡുകള്‍ ഡ്രൈവര്‍മാര്‍ പാലിക്കണമെന്ന് മക്ക വികസന അതോറിറ്റി ആവശ്യപ്പെട്ടു.

വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം

Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline

MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY

Latest News